കോട്ടയം: ലൈഫ് മിഷന് ഭവനനിര്‍മാണ സഹായത്തിനായി ജില്ലയില്‍ ലഭിച്ച അപേക്ഷകളുടെ അര്ഹതപരിശോധന നവംബര്‍ ഒന്നിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 23 വരെയും ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ 22 വരെയുമുള്ള അപേക്ഷകളാണ് പരിശോധിക്കുന്നത്. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ 29,102 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തില്‍ 14,820 പേരുമാണ് അപേക്ഷിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ ലൈഫ് പദ്ധതി നിര്‍വഹണോദ്യോഗസ്ഥര്‍ പരിശോധനക്ക് നേതൃത്വം നല്‍കും. അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനും രേഖകള്‍ അപ്ലോഡ് ചെയ്യാനും ഈ സമയത്ത് അവസരമുണ്ടാകും. എന്നാല്‍, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച റേഷന്‍ കാര്‍ഡില്‍ മാറ്റം വരുത്താനാവില്ല. പരിശോധന നവംബര്‍ 30 ന് പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളുള്ളവര്‍ക്ക് ബ്ലോക്ക്-ജില്ലതല അപ്പീല്‍ കമ്മിറ്റികളെ സമീപിക്കാം. അന്തിമ ഗുണഭോക്തൃപട്ടിക 2022 ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
Post Your Comments