ചെന്നൈ: തെന്നിന്ത്യൻ സിനിമ സൂപ്പർ താരം രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു. താരം ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്. പ്രിയതാരത്തെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് എം.കെ സ്റ്റാലിൻ ക്ഷേമാന്വേഷണം നടത്തിയത്.
Also Read : സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു: കാസര്‍കോട് മഴ കനക്കും, മത്സ്യ ബന്ധനത്തിന് വിലക്ക്ഈ മാസം 28നാണ് തലക്കറക്കത്തെ തുടർന്ന് ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ എന്ന തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ് നടത്തിയത്.
കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. രജനികാന്ത് അടുത്ത ദിവസം ആശുപത്രി വിടുമെന്നാണ് സൂചന. താരത്തിനു എല്ലാവിധ പിന്തുണയും അറിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
Post Your Comments