കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ മർത്താണ്ഡം ആർ.ടി ഓഫിസിൽ നടന്ന വിജിലൻസ് റെയ്ഡിൽ 1.86 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവുമായി ബന്ധപെട്ട് ആറു പേരെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് സർക്കാർ ഓഫീസുകളിൽ കൈക്കൂലിയും മറ്റു അഴിമതി ഇടപാടുകളും കൂടുന്നു എന്ന രഹസ്യ വിവരത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗം പരിശോധന നടത്തി. ഇതിന്റെ ഭാഗമായാണ് കന്യാകുമാരി ജില്ലയിലെ മർത്താണ്ഡം ആർ.ടി ഓഫിസിലും പരിശോധന നടത്തിയത്.
Also Read : ഭക്ഷണം തെരുവിൽ നിന്ന്, സഞ്ചാരം ടാക്സി ബൈക്കിൽ: ജനങ്ങള്ക്കിടിയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ രാഹുൽ ഗാന്ധി ഗോവയിൽസംഭവവുമായി ബന്ധപ്പെട്ട് ആർ.ടി ഇൻസ്പെക്ടർ പത്മപ്രിയ അഞ്ച് ഇടനിലക്കാർ ഉൾപ്പെടെ ആറുപേരെ വിജിലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തമാകുകയുള്ളെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസ് ഡി.എസ്.പി പീറ്റർ പാലും സംഘവും ചേർന്ന് 11 മണിക്കൂർ ആർ.ടി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപെടാത്ത തുക കണ്ടെത്തിയത്. തൂത്തുക്കുടി ആർ.ടി ഓഫിസർ വിനായകത്തിനാണ് മാർത്താണ്ഡം ഓഫിസിലെ അധിക ചുമതല. എന്നാൽ, സംഭവദിവസം അദ്ദേഹം അവധിയിലായിരുന്നു. വിശദമായ അന്വേഷണത്തിലൂടെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ കഴിയുമെന്ന് വിജിലൻസ് വ്യക്തമാക്കി.
Post Your Comments