KeralaLatest NewsIndiaInternational

മാർപ്പാപ്പ വൻചതിയാണ് കാണിച്ചത്, ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന വർഗീയവാദിയായ മോദിയെ സ്വീകരിച്ചില്ലേ? സന്ദീപ്

2000ല്‍ അടല്‍ ബിഹാരി വാജ്പേയ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പ്പാപ്പയുമായുളള കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘വർഗ്ഗീയ വാദി’യായ അടൽ ബിഹാരി വാജ്പേയിക്ക് ശേഷം മറ്റൊരു വർഗ്ഗീയ വാദി നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാൻ കൊട്ടാരത്തിന്റെ വാതിൽ ഇന്ത്യക്ക് വേണ്ടി തുറക്കാൻ. ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന മോദിയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കുകയും നിശ്ചയിച്ചതിലും അധിക സമയം കൂടികാഴ്ച്ച നടത്തുകയും ചെയ്തതിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ വൻ ചതിയാണ് കാണിച്ചത്.

2000ല്‍ അടല്‍ ബിഹാരി വാജ്പേയ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ.കെ. ഗുജ്റാള്‍ എന്നീ പ്രധാനമന്ത്രിമാര്‍ ആണ് ഇതിനു മുമ്പ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button