KeralaLatest NewsNews

മർദ്ദനമേറ്റവർക്കെതിരെ കേസെടുക്കുന്നത് പുതിയ സംഭവമല്ല: സിപിഐയുടെ യുവജന സംഘടനകൾക്ക് പ്രതികരിക്കാൻ കഴിവുണ്ടെന്ന് കാനം

നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്നാണ് തങ്ങളുടെ നിലപാട്.

തിരുവനന്തപുരം: സെനറ്റ് തെരഞ്ഞെടുപ്പിനിടെ എംജി സർവകലാശാലയിൽ എസ്എഫ്ഐയും എഐഎസ്എഫും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മർദ്ദനമേറ്റവർക്കെതിരെ കേസെടുക്കുന്നത് പുതിയ സംഭവമല്ലെന്ന് എഐഎസ്എഫിനെ അനുകൂലിച്ചും എസ്എഫ്ഐയുടെ പരാതിയെ പരോക്ഷമായി വിമർശിച്ചും അദ്ദേഹം പറഞ്ഞു.

Read Also: പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല: പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണെന്ന് നസിയ 

‘എംജി സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സിപിഐയുടെ യുവജന സംഘടനകൾക്ക് പ്രതികരിക്കാൻ കഴിവുണ്ട്. നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്നാണ് തങ്ങളുടെ നിലപാട്’- അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് നേതാക്കൾക്കെതിരെ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് എഐഎസ്എഫ് നേതാക്കൾക്കാണ് മർദ്ദനമേറ്റതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ നേരിട്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button