Latest NewsKeralaNews

ലൈംഗിക സ്വാതന്ത്ര്യം, വിവാദമായതോടെ കേരളവര്‍മയിലെ പോസ്റ്ററുകള്‍ പിന്‍വലിച്ച് എസ്എഫ്‌ഐ

നഗ്‌നരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇഴുകിച്ചേര്‍ന്ന വിധത്തിലുള്ള കാരിക്കേച്ചര്‍

തൃശൂര്‍: ലൈംഗിക സ്വാതന്ത്ര്യം കൊട്ടിഘോഷിച്ച് ശ്രീ കേരളവര്‍മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ സംബന്ധിച്ച് വിവാദം ആളിക്കത്തുന്നു. കോളജ് തുറക്കുന്നതിന്റെ ഭാഗമായി നവാഗതര്‍ക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോര്‍ഡുകളിലാണ് എസ്എഫ്‌ഐ അശ്ലീലത കൊണ്ട് നിറച്ചിരിക്കുന്നത്. ലൈംഗിക സ്വാതന്ത്ര്യം എന്ന നിലയിലാണ് എസ്.എഫ്.ഐ പോസ്റ്റര്‍ സ്ഥാപിച്ചത്. പോസ്റ്ററിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ ബോര്‍ഡ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തു.

Read Also : ‘ഉസ്താദായതിനാൽ ചതിക്കില്ലെന്നു കരുതി’ – 15കാരിയെ പലതവണ പീ‍ഡിപ്പിച്ച ഉസ്താദിന് 25 വര്‍ഷം കഠിനതടവ്

നഗ്‌നരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇഴുകിച്ചേര്‍ന്ന വിധത്തിലുള്ള കാരിക്കേച്ചറില്‍ ‘തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി’ എന്നാണ് ഒരു ബോര്‍ഡിലുളത്.

‘അവരുടെ മീനുകള്‍ പാരമ്പര്യത്തിന്റെ അക്വേറിയങ്ങള്‍ ഭേദിച്ച് പ്രണയത്തിന്റെ കടലിലേക്ക് യാത്ര ചെയ്യുന്നു’, ‘കണ്ണുകളില്‍ അതിജീവന പോരാട്ടങ്ങളുടെ മഴവില്‍ത്തുണ്ട്, ഫക്ക് യുആര്‍ നേഷനലിസം വി ആര്‍ ആള്‍ എര്‍ത്ത്ലിങ്സ്’ തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ള ബോര്‍ഡുകളാണ് എസ്.എഫ്.ഐ കാമ്പസില്‍ സ്ഥാപിച്ചത്.

ബോര്‍ഡില്‍ എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യു-എബി.വി.പി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button