കോഴിക്കോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പാസ്റ്റർ അറസ്റ്റിൽ. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്‌ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി സഹോദരിയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ, സഹോദരി വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
Read Also : വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു
കഴിഞ്ഞ ബുധനാഴ്ചയാണ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. ഇതിന് തൊട്ടുപിന്നാലെ കൽപത്തൂരിലെ വീട്ടിൽ നിന്ന് പാസ്റ്ററെ അറസ്റ്റു ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.
Post Your Comments