AlappuzhaKeralaNattuvarthaLatest NewsNews

നൈറ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്റെ ഭാര്യയോട് രാത്രി വീട്ടിലെത്തി അപമര്യാദയായി പെരുമാറി എസ്.ഐ

പോലീസുകാരനെ വയര്‍ലെസ് സെറ്റ് വാങ്ങാന്‍ തിരുവനന്തപുരത്തേക്ക് പറഞ്ഞു വിട്ടാണ് രാത്രി അദ്ദേഹത്തിന്റെ ഭാര്യയോട് 'ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ' എസ്.ഐ എത്തിയത്

ആലപ്പുഴ: സഹപ്രവർത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്‌ക്കെതിരെ കേസ്. ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ അന്വേഷിക്കാനെന്ന വ്യാജേനെ ഇവരുടെ വീട്ടിലെത്തിയ എസ്.ഐ പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ആലപ്പുഴ ടെലി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം എസ്.ഐ എന്‍.ആര്‍.സന്തോഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ നോര്‍ത്ത് പൊലീസ് കേസെടുത്തത്. തനിക്കെതിരെ കേസെടുത്തതെന്നറിഞ്ഞതോടെ എസ്.ഐ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Also Read:നോ ഹലാൽ നുണക്കഥ പ്രചരിപ്പിച്ചു: ഒളിവിലുള്ള തുഷാര അജിത്തിനും കൂട്ടർക്കുമായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കഴിഞ്ഞ18ന് രാത്രിയാണ് സംഭവം. സഹപ്രവര്‍ത്തകനായ പൊലീസുകാരനെ വയര്‍ലെസ് സെറ്റ് വാങ്ങാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേയ്ക്ക് മനഃപൂർവ്വം എസ്.ഐ അയയ്ക്കുകയായിരുന്നു. ശേഷം എസ്.ഐ പൊലീസുകാരനെ അന്വേഷിക്കാനെന്ന വ്യാജേന ഇവരുടെ ക്വാര്‍ട്ടേഴ്സില്‍ എത്തി. വാതില്‍ തുറന്ന് വന്ന പൊലീസുകാരന്റെ ഭാര്യയോട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഭർത്താവ് സ്ഥലത്തില്ലെന്നും ഡ്യൂട്ടിയിൽ ആണെന്നും പറഞ്ഞ് വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും എസ്.ഐ സമ്മതിച്ചില്ല.

അകത്തേയ്ക്ക് ഇടിച്ചുകയറുകയും യുവതിയോട് ദ്വയാര്‍ത്ഥപ്രയോഗം നടത്തുകയും ചെയ്തു. ഭര്‍ത്താവ് സ്ഥലത്തില്ലെന്ന് അറിഞ്ഞ് തന്നെയാണ് വന്നതെന്നും സൂചിപ്പിച്ച്‌ എസ്.ഐ കൈയേറ്റത്തിന് മുതിരുകയും ചെയ്തു. അശ്ളീല പദപ്രയോഗങ്ങൾ നടത്തിയെന്നും ദുരുദ്ദേശത്തോട് കൂടെ തന്നെയാണ് എസ്.ഐ വന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. മജിസ്ട്രേട്ടിന് മുമ്ബാകെ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button