Latest NewsKeralaNews

കൊറിയയിലെ ഉള്ളി കൃഷി ജോലി: മാസം ഒന്നരലക്ഷം സ്വപ്നം കണ്ട് എത്തിയത് ആയിരക്കണക്കിന് മലയാളികള്‍, ഒടുവില്‍ പിന്മാറ്റം

കൊറിയ: ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ജോലിക്കായി അപേക്ഷ ക്ഷണിച്ചതോടെ ആകെ 100 ഒഴിവിലേയ്ക്ക് 5000 ത്തിലധികം പേരാണ് അപേക്ഷ അയച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ സ്വപ്നം കണ്ട ജോലിയുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാവരും പിന്മാറുന്നതാണ് കണ്ടത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയും കൃഷിരീതിയും ജീവിതസാഹചര്യവും ഭക്ഷണവും ജോലി സമയവും അവധിയേയും കുറിച്ച് അറിഞ്ഞതോടെയാണ് പിന്മാറാന്‍ തുടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണം. ലഭിക്കുക രണ്ട് അവധി മാത്രം, ദിവസവും ഒന്‍പത് മണിക്കൂറെങ്കിലും ജോലി ചെയ്യണം ഇങ്ങനെയൊക്കെ നിബന്ധന വെച്ചാല്‍ ആരെങ്കിലും പോകുമോ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

Read Also : പരസ്യ വരുമാനത്തിൽ നേട്ടം കൊയ്ത് ഗൂഗിൾ

1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാനാണ് കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചത്. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പത്താംക്ലാസ് യോഗ്യതയും കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയെന്നുമായിരുന്നു നിബന്ധന. 25-40 പ്രായപരിധിയും അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണവും മാസം 1.12 ലക്ഷം രൂപ ശമ്പളം എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. നൂറ് സ്ത്രീകള്‍ അടക്കം എഴനൂറ് പേരാണ് സെമിനാറില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button