News

പരസ്യ വരുമാനത്തിൽ നേട്ടം കൊയ്ത് ഗൂഗിൾ

ഇന്റര്‍നെറ്റ് പരസ്യ വരുമാനത്തില്‍ വന്‍ വര്‍ധനവുമായി ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. മൂന്നാം പാദത്തില്‍ 53.1 ബില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ പരസ്യ വരുമാനം. മറ്റെല്ലാ ടെക് കമ്പനികളേക്കാളുമധികം പരസ്യവരുമാനമുണ്ടാക്കിയത് ഗൂഗിളാണ്.

ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കിലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, യുട്യൂബ് വീഡിയോ സര്‍വീസ്, മറ്റ് വെബ് പാര്‍ട്ട്നര്‍ഷിപ്പുകള്‍ എന്നിവ വഴി കമ്പനി ലാഭമുണ്ടാക്കിയത്.കൊവിഡ് രാജ്യമെമ്പാടും പടര്‍ന്നതോടെ, കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ സേവനങ്ങളുടെ ഡിമാന്റ് വന്‍തോതില്‍ വര്‍ധിച്ചത്.

Read Also:- ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

63.336 ബില്യണ്‍ എന്ന ശരാശരി വരുമാനത്തില്‍ നിന്നും 65.1 ബില്യണ്‍ എന്ന നിലയിലേയ്ക്ക് ആല്‍ഫബെറ്റ് കമ്പനിയുടെ മൊത്തം വരുമാനവും ഉയര്‍ന്നു. മൊബൈല്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിലും ബ്രൗസിങ് നിരീക്ഷിക്കുന്നതിലും വന്ന നിയന്ത്രണങ്ങള്‍ പരസ്യ ബിസിനസിലൂടെ ഗൂഗിള്‍ മറികടന്നു എന്നാണ് വരുമാന വര്‍ധനവ് തെളിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button