KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവിന് കഠിനതടവും പിഴയും വിധിച്ച് കോടതി

കുന്നംകുളം : പത്തുവയസ്സുകാരിക്ക് മുന്നില്‍ നഗ്​നത നടത്തി അപമാനിച്ച കേസിൽ പ്രതിയെ കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ച് കോടതി. ഏങ്ങണ്ടിയൂര്‍ ഏത്തായ് കുറുമ്പൂര്‍ വീട്ടില്‍ ശരത്തിനെയാണ് (24) ശിക്ഷിച്ചത്. വാടാനപ്പിള്ളി പൊലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയുടെതാണ് വിധി.

ഏഴുവര്‍ഷം കഠിനതടവിന് പുറമെ 45,000 രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റെതാണ് വിധി. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Read Also  :  രജനികാന്ത് തീവ്രപരിചരണ വിഭാഗത്തിൽ: അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെഎസ് ബിനോയ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. വാടാനപ്പിള്ളി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പിആര്‍ ബിജോയിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button