ദുബായ്: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിനായി ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ചില നിര്‍ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.
‘പാകിസ്ഥാനെതിരായ മത്സരത്തില്‍ തോളിന് പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ ഇഷാന്‍ കിഷനെ പരിഗണിക്കാവുന്നതാണ്. മികച്ച ഫോമിലാണ് ഇഷാന്‍. ഭുവനേശ്വര്‍ കുമാറിന് പകരം ശാര്‍ദൂല്‍ താക്കുറിനേയും ഉള്‍പ്പെടുത്താം’.
‘ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാല്‍ ഭയമുണ്ടെന്ന് എതിരാളികള്‍ക്ക് തോന്നും. ഇന്ത്യയ്ക്ക് മികച്ച ടീമാണുള്ളത്, ഭയപ്പെടേണ്ട കാര്യമില്ല. അടുത്ത നാല് മത്സരങ്ങള്‍ ജയിക്കുകയാണെങ്കില്‍ സെമിയിലെത്താന്‍ കഴിയും. ചിലപ്പോള്‍ ഫൈനലിലേക്കും, അതിനാല്‍ ഒരുപാട് മാറ്റങ്ങളുടെ ആവശ്യമില്ല’ ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
Read Also:- കറ്റാര്‍ വാഴയുടെ ഔഷധ ഗുണങ്ങൾ!
ഇന്ന് നടന്ന പരിശീലനത്തിനിടെ ഹാര്‍ദ്ദിക് പന്തെറിഞ്ഞിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം പ്രതികരിക്കവെ നായകന്‍ വിരാട് കോഹ്ലിയും പാണ്ഡ്യയെ പിന്തുണച്ചിരുന്നു. താരത്തിന് കുറഞ്ഞത് രണ്ട് ഓവറെങ്കിലും എറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് കോഹ്ലി വ്യക്തമാക്കിയത്.
Post Your Comments