ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

മറൈൻ ആംബുലൻസ് വരുന്നു, തീരദേശ മേഖലയ്ക്ക് ആശ്വാസമായി പദ്ധതി: സജി ചെറിയാൻ

തിരുവനന്തപുരം: തീരദേശ മേഖലയ്ക്ക് ആശ്വാസമായി അതിവേഗ മറൈന്‍ ആംബുലന്‍സ് ഉടൻ വരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഹൈ സ്പീഡ് ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്‌ട് ലഭിച്ചിട്ടുണ്ടെന്നും പോജക്‌ട് സര്‍ക്കാരിന് മുന്നിലുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read:മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ല: എം.പി ഡീന്‍ കുര്യാക്കോസ്

‘കടലില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് എത്രയും വേഗം രക്ഷാപ്രവര്‍ത്തനം എത്തിക്കാനാണ് ശ്രമം. 108 ആംബുലന്‍സ് മാതൃകയില്‍ എല്ലാ തീരദേശ മേഘലകളിലും മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്’, മന്ത്രി അറിയിച്ചു.

മത്സ്യസമ്പത്ത് കുറഞ്ഞതായാണ് വിലയിരുത്തല്‍. പെയര്‍ മത്സ്യബന്ധനം അശാസ്ത്രീയവും നിയമ വിരുദ്ധവാണെന്നും ഇത് മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുന്നുവെന്നും നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കേരളത്തിന്റെ വിവിധയിടങ്ങളില്‍ അനധികൃത മത്സ്യബന്ധനം നടക്കുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരോധിക മാര്‍ഗങ്ങളിലൂടെയുള്ള മത്സ്യ ബന്ധനവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button