Latest NewsIndiaNews

മാതൃകയായി പുനീത്: മരണശേഷം കണ്ണ് ദാനം ചെയ്യാൻ സമ്മതം നൽകി എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ബംഗളുരു: കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ഒട്ടേറെ ആരാധകരാണ് ജീവനൊടുക്കിയത്. അച്ഛനും അമ്മയും ചെയ്തത് പോലെ താൻ മരിച്ചാൽ തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മുൻപ് പുനീത് ആവശ്യപ്പെട്ടിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. കാഴചയില്ലാത്ത നാലുപേർക്ക് പുനീതിന്റെ കണ്ണുകൾ മാറ്റിവച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ മരണത്തിലും മാതൃകയാകുകയാണ് പുനീത്.

സംസ്ഥാനത്ത് കണ്ണ് ദാനം ചെയ്യാൻ സമ്മതം നൽകി എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്കുള്ളിൽ ഏഴായിരത്തോളം പേർ കണ്ണ് ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയത്.

യുഎഇ ഗോൾഡൻ ജൂബിലി: അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്

പുനീതിന്റെ മരണം നടന്നതിന് അടുത്ത ദിവസങ്ങളിൽ 112 പേരുടെ കണ്ണുകളാണ് ബന്ധുക്കൾ ദാനം ചെയ്തതെങ്കിൽ പുനീത് കണ്ണുകൾ ദാനം ചെയ്ത വാർത്തയറിഞ്ഞ് അടുത്ത ദിവസങ്ങളിൽ മരിച്ച നൂറുകണക്കിന് വ്യക്തിയുടെ ബന്ധുക്കളാണ് കണ്ണ് ദാനം ചെയ്യാൻ സമ്മതമറിയിച്ച് മുന്നോട്ടുവന്നത്. പുനീതിന്റെ കണ്ണുകൾ ദാനം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ നേത്രദാനത്തിന് സമ്മതപത്രം നൽകുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെന്ന് അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button