മുംബൈ: ഹാര്‍ദ്ദിക് പാണ്ഡ്യയെ വെറും ബാറ്റ്സ്മാനായി മാത്രം ടീമിൽ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ബിസിസിഐ. കഴിഞ്ഞ ദിവസം താരത്തിനോട് നെറ്റ്സിൽ ബൗളിംഗ് പരിശീലനം നടത്തുവാന്‍ ടീം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച താരം നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നുവെങ്കിലും നാല് ഓവര്‍തികച്ച് എറിയുവാന്‍ താരത്തിന് കഴിയുമോ എന്നതിന്റെ പരിശോധന ഇന്ന് ഇന്ത്യ നെറ്റ്സിൽ താരത്തെ വച്ച് പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
താരത്തിന്റെ ഫിറ്റ്നസ്സ് പരിശോധനയ്ക്കായാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്. ഓള്‍റൗണ്ടര്‍ ദൗത്യം ഏറ്റെടുക്കുവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ആകുന്നില്ലെങ്കിൽ പകരം ടീമിലേക്ക് ശര്‍ദ്ധുൽ താക്കൂറിനെ കൊണ്ടു വരണമെന്നാണ് ഇപ്പോള്‍ ടീം മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.
Read Also:- സ്വന്തം രാജ്യത്തെ വിറ്റ ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു: ഹര്‍ഭജന്‍ സിങ്
എന്നാൽ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് വിരാട് കോഹ്‍ലി പറഞ്ഞത് പാണ്ഡ്യയുടെ ബൗളിംഗ് ഫോമിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അതേസമയം, ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിർത്താൻ കഴിയൂ.
Post Your Comments