Latest NewsCricketNewsIndiaSports

പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവൻ, ആമിറിന് ഇമ്രാൻ ഖാൻ കൃത്യമായ വിദ്യാഭ്യാസം നൽകണം: പാകിസ്ഥാൻ താരത്തിനെതിരെ ഭാജി

പാകിസ്ഥാൻ മുന്‍ പേസര്‍ മുഹമ്മദ് ആമിറും ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും തമ്മിലുള്ള സൈബർ പോര് മുറുകുന്നു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാൻ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം പ്രകോപനപരമായ പോസ്റ്റിട്ട് ആമിർ ആണ് പോരിന് തുടക്കം കുറിച്ചത്. ഹര്‍ഭജനെ പരിഹസിച്ചു കൊണ്ട് ‘ഹര്‍ഭജന്‍ ടിവി തല്ലിപൊട്ടിച്ചോ’ എന്നായിരുന്നു ആമിറിന്റെ കമന്റ്.

മുന്‍ ലോകകപ്പ് തോല്‍വികള്‍ക്ക് ശേഷം പാകിസ്താന്‍ ആരാധകര്‍ ടിവി തല്ലിത്തകര്‍ത്തിരുന്നു എന്ന ഹര്‍ഭജന്റെ പഴയ പരാമര്‍ശം ഓര്‍മിപ്പിച്ചായിരുന്നു ആമിറിന്റെ കമന്റ്. ഇതിനു ഹർഭജൻ കിടിലൻ മറുപടി നൽകുകയും ചെയ്തു. പാക്കിസ്താനെതിരായ ഒരു മത്സരത്തില്‍ മുഹമ്മദ് ആമിര്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്‌സര്‍ പായിച്ചു ടീം ഇന്ത്യയെ വിജയത്തിലേക്കു നയിച്ച തന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ‘ഈ പന്ത് നിങ്ങളുടെ വീട്ടിലെ ടി.വിയിലാണോ പതിച്ചത്’ എന്നായിരുന്നു ഹർഭജൻ ചോദിച്ചത്.

Also Read:വെള്ളക്കെട്ടിൽ വീണ നാലു വയസുകാരനും രക്ഷിക്കാൻ ശ്രമിച്ച 15 കാരിയും മുങ്ങി മരിച്ചു

ഇതിനും ഉടന്‍ ആമിറിന്റെ മറുപടി വന്നു. ഹര്‍ഭജന്റെ നാല് പന്തുകളില്‍ നിന്നും അഫ്രീദി നാല് സിക്സറുകള്‍ നേടുന്ന വീഡിയോ ഷെയര്‍ ചെയ്തു. 2010-ലെ ആമിറിന്റെ ‘നോ ബോള്‍’ വിവാദത്തെ പരിഹസിച്ചായിരുന്നു ഇതിനു ഹർഭജൻ നൽകിയ മറുപടി. ഇതോടെ ആമിറിന് ക്ഷമ നഷ്ടപ്പെട്ടു. തന്നെ പരിഹസിച്ചപ്പോൾ ആമിർ ഹർഭജനെ ഒരു മോശം വാക്ക് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സൈബർ പോര് അവസാനിച്ചെങ്കിലും ആമിറിനെതിരെ രൂക്ഷ വിമർശനമാണ് ഭാജി ഒരു ചാനൽ അഭിമുഖത്തിൽ ഉന്നയിച്ചത്.

ചില്ലറപ്പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്ത ക്രിക്കറ്റ് താരമായ ആമിറിനെപ്പോലൊരു താരത്തോട് താന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും ആമിറിനെപ്പോലുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പാക് പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നുമാണ് ഹർഭജൻ വ്യക്തമാക്കുന്നത്.

‘ഞാനും ഷൊയ്ബ് അക്തറും തമ്മിലുള്ള സംസാരം പോലെയല്ല ഇത്. ഞങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. ഒരുമിച്ച് ധാരാളം കളിച്ചിട്ടുണ്ട്. പക്ഷേ, ആമിര്‍ ആരാണ്? ലോര്‍ഡ്‌സില്‍ ഒത്തുകളിക്ക് ശിക്ഷിക്കപ്പെട്ടതല്ലേ അവന്‍. വളരെ കുറച്ച് മത്സരവും കളിച്ചിട്ട് പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തു. സ്വന്തം രാജ്യത്തെ വിറ്റ് ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ആമിറിന് പോലെയുള്ള താരങ്ങൾക്ക് കൃത്യമായ വിദ്യാഭ്യാസം നല്‍കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി തയാറാകണം’, ഭാജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button