Latest NewsNewsIndia

ജയിലിൽ വെച്ച് കണ്ടുമുട്ടിയ തടവുകാരുടെ കണ്ണീർകഥ വേദനിപ്പിച്ചു: ഇവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ ആര്യന്‍ ഖാന്‍

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിൽ കഴിയവേ പരിചയപ്പെട്ട സഹതടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്‍. ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യൻ ഖാനെ പാർപ്പിച്ചത്. ഇവിടെയുള്ള സഹതടവുകാരുടെ കുടുംബത്തിനാണ് ആര്യൻ ഖാന്റെ സഹായം ലഭിക്കുക. ജയിൽപ്പുള്ളികൾക്ക് സഹായം നൽകുമെന്ന് ആര്യൻ അറിയിച്ചതായി ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി.

Also Read:ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിയ ശേഷം കൈക്കുഞ്ഞുമായി യുവാവിനൊപ്പം പോയ യുവതി കായലില്‍ ചാടി

ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ കേട്ട് വിഷമത്തിലായ ആര്യൻ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. കൂട്ടുപ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചകാര്യം ഇന്നലെ വൈകിട്ടോടെയാണ് അധികൃതർ ആര്യൻ അറിയിച്ചത്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു.

ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം പതിനൊന്ന് പേരെ പിടികൂടിയത്. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ആര്യൻ ഖാന് പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button