തിരുവനന്തപുരം: വിവാദങ്ങളിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ നേതാവ് അജിത്ത്. ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? എന്ന ചോദ്യവുമായാണ് അജിത് രംഗത്ത് എത്തിയത്. സിപിഎം നേതാക്കളും സൈബര്‍ സഖാക്കളും വേട്ടയാടുന്ന സാഹചര്യത്തിലാണ് അജിത്തിന്റെ വിശദീകരണം. തനിക്കെതിരെ വ്യാജ പ്രചാരങ്ങളാണ് നടക്കുന്നതെന്നും താൻ കാരണം രണ്ടു കുട്ടികള്‍ വഴിയാധാരമായെന്ന ആരോപണം തെറ്റാണെന്നും അജിത്ത് പറഞ്ഞു.
‘പേരൂര്‍ക്കടയില്‍ ഡിവൈഎഫ്‌ഐയില്‍ ഔദ്യോഗിക സ്ഥാനം വഹിച്ച നേതാവാണ്. മേഖലാ പ്രസിഡന്റ്, മേഖല സെക്രട്ടറി മേഖലാ ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ച ഒരാളാണ്. ഫ്രോഡ് ആണെങ്കില്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലായിരുന്നോ? അനുപമയുടെ അച്ഛന്‍ ഫ്രോഡ് എന്ന് വിശേഷിപ്പിക്കുന്നു. ഫ്രോഡ് ആയി മാറാന്‍ ഞാന്‍ ആരെയാണ് വഞ്ചിച്ചത്?’- അജിത് ചോദിക്കുന്നു.
‘തന്റെ ആദ്യ ഭാര്യനസിയ, കൂട്ടുകാരന്റെ ഭാര്യ ആയിരുന്നില്ല. ഞാന്‍ ഡാന്‍സ് അദ്ധ്യാപകനാണ്. ഡാന്‍സ് പഠിപ്പിക്കാന്‍ പോകുമ്പോഴാണ് നസിയയെ പരിചയപ്പെട്ടത്. നസിയ വിവാഹം കഴിച്ചു ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. കണ്ണീരോടെ നസിയ ആദ്യവിവാഹമടക്കമുള്ള കഥ പറഞ്ഞപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് കണക്കാക്കാതെ നസിയയെ രക്ഷിക്കാന്‍ ഞാന്‍ ഒരുങ്ങിയത്. എന്റെ ആദ്യവിവാഹവും നസിയയുടെ രണ്ടാം വിവാഹവും’-അജിത് പറഞ്ഞു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
സിനിമകളിലെ നൃത്ത സംവിധാനവും അജിത്ത് നിര്‍വ്വഹിച്ചിരുന്നു. ഇതിനിടെയാണ് നസിയയെ അജിത്ത് പരിചയപ്പെടുന്നത്. വസ്തുത ഇതായിരിക്കെ ഞാന്‍ ആദ്യം ഒരു വിവാഹം കഴിച്ചെന്നും അതിനു ശേഷം നസിയയുമായി അടുപ്പത്തിലായെന്നും അവളെ വിവാഹം കഴിച്ച ശേഷം അനുപമയുമായി അടുപ്പത്തിലായെന്നുമുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അജിത് പറയുന്നു. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അജിത്തും അനുപമയും.
Post Your Comments