വാഷിംഗ്‌ടൺ: ഫേസ്ബുക്ക് കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി സക്കര്‍ബര്‍ഗ് . മെറ്റാ എന്നായിരിക്കും ഇനി മുതല്‍ കമ്പനി അറിയപ്പെടുക. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ്, ഒക്കുലസ് എന്നീ ആപ്പുകൾ കമ്പനിയുടെ കീഴിലാവും. കഴിഞ്ഞ ദിവസമാണ് പേരു മാറ്റിയതായി സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് സ്ഥാപനത്തിന്‍റെ കേന്ദ്രീകൃത കണക്റ്റ് ഇവന്‍റിലാണ് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഇന്റര്‍നെറ്റിന്‍റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. ‘മെറ്റ’ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ത്ഥം.
ഫേസ്ബുക്ക് മെറ്റയിലേക്ക് മാറുമ്പോള്‍…
1. മെറ്റാ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ്’ എന്നതിന്‍റെ ചുരുക്കപ്പേരാണ് മെറ്റ.
2. മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക് അതിന്‍റെ സ്റ്റോക്ക് ടിക്കര്‍ എഫ്.ബിയില്‍ നിന്ന് എം.വി.ആര്‍.എസിലേക്ക് മാറ്റും.
3. ഡിസംബര്‍ 1 ന് ഇത് നിലവില്‍ വരും.
4. മെറ്റയുടെ കീഴിലായിരിക്കും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കുക.
5. ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലെപോലെ തുടരുന്നതിനാല്‍ പേരുമാറ്റം ഉപയോക്താക്കളെ ബാധിക്കില്ല.
6. വ്യക്തികൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം ‘ഷെയേഡ് വിര്‍ച്വല്‍ സ്പേസ്’ ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വിര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാകും.
7. ‘മെറ്റാ’ ഒരു ഗ്രീക്ക് വാക്കാണ്. ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറമെന്നാണ് അര്‍ത്ഥം.
8 അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് പദ്ധതിക്കായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്.
9. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്‍റെ ഭാഗമായാണ് മെറ്റാവേഴ്‌സ് ടീം പ്രവര്‍ത്തിക്കുക.
10. മെറ്റാവേഴ്സിനു വേണ്ടി ഒരു ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.
11. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് , ഒക്കുലസ് തുടങ്ങിയ ആപ്പുകള്‍ ഉളള കമ്പനി ആരംഭിച്ച് 17 വര്‍ഷത്തിനുശേഷമാണ് പുതിയ നടപടി.
12. നീല നിറത്തില്‍ ഇന്‍ഫിനിറ്റി മാതൃകയിലുള്ളതാണ് കമ്പനിയുടെ പുതിയ ലോഗോ.
ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍. ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.
Post Your Comments