ThrissurLatest NewsKeralaNewsMovie Gossips

സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സേഫ് പദ്ധതിയുമായി കേരളാ പോലീസ്

ആദ്യഘട്ടത്തിൽ ഒരു ലക്ഷം സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ് പദ്ധതിയിൽ പങ്കാളികളാകുക

തൃശ്ശൂർ: സൈബർ ലോകത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ ഡി- സേഫ് പദ്ധതിയുമായി കേരള പൊലീസ്. സൈബർലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ (ഡി-സേഫ്) പദ്ധതിയുമായി ആരംഭിക്കുന്നത്.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി, ചിൽഡ്രൻ ആൻഡ് പോലീസ്, ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്നീ സാമൂഹിക പോലീസിങ് പദ്ധതികളുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുക.

Also Read: 14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ്​ അറസ്​റ്റില്‍ആദ്യഘട്ടത്തിൽ ഒരു ലക്ഷം സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ് പദ്ധതിയിൽ പങ്കാളികളാകുക. അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പ്രഥമഘട്ട ഏകദിന പരിശീലനം കേരള പോലീസ് അക്കാദമിയിൽ തുടങ്ങി. സോഷ്യൽ പോലീസിങ് ഡയറക്ടർ കൂടിയായ ഐ.ജി പി. വിജയൻ ഉദ്ഘാടനംചെയ്തു.

കേരള പോലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ പി.എ. മുഹമ്മദ് ആരിഫ് അധ്യക്ഷനായി. അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ എൽ. സോളമൻ, ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ്, ഫൊറൻസിക് സയൻസ് വിഭാഗം മേധാവി ഡോ. പി. സച്ചിദാനന്ദൻ, ബിഹേവിയർ സയൻസ് മേധാവി സൗമ്യാ മോഹനൻ എന്നിവർ സംസാരിച്ചു.

അന്തർദേശീയതലത്തിൽ ആദ്യമായി കേരളത്തിലാണ് യൂനിസെഫ് സഹായത്തോടെ സൈബർ സേഫ് പദ്ധതിയ്ക്ക് രൂപം നൽകുന്നത്. കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിയ്ക്കുന്ന പുതിയ ഓൺലൈൻ സംസ്കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button