UAELatest NewsNewsInternationalGulf

മുൻ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് 60,000 ദിർഹം പിഴ

ദുബായ്: മുൻ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 60,000 ദിർഹം പിഴ. അബുദാബി ക്രിമിനൽ കോർട്ടിന്റേതാണ് നടപടി. വാട്ട്‌സ് ആപ്പിലൂടെ ഇയാൾ മുൻ ഭാര്യയ്‌ക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്തു. അബുദാബി സ്വദേശിയായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്.

Read Also: ഒരുവർഷത്തിനിടെ ഏഴ് പേര്‍ക്കെതിരേ പീഡന പരാതി: യുവതിക്കെതിരേ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷന്‍

കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് മൂന്ന് വർഷം മുൻപാണ് പ്രതിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞത്. അഞ്ചു കുട്ടികളാണ് ഇരുവർക്കുമുണ്ടായിരുന്നത്. വിവാഹ മോചനത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്തുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മുൻ ഭാര്യയുടെ പിതാവ് ആരോപിക്കുന്നത്. യുവതിയെയും പിതാവിനെയും കൊല്ലുമെന്നാണ് മുൻ ഭർത്താവിന്റെ ഭീഷണി. യുവതിയുടെ പിതാവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.

Read Also: ശബരിമല വെര്‍ച്വല്‍ ക്യൂ: സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം, ദേവസ്വം ബെഞ്ചിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button