തലശ്ശേരി: കൊട്ടിയൂർ അമ്പായത്തോടിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊട്ടിയൂർ അമ്പായത്തോട് നമ്പുടാകം ഹൗസിൽ ജെസ്വിൻ എന്ന വാവയെ (29) ആണ് തലശ്ശേരി അതിവേഗ (പോക്സോ) കോടതി ജഡ്ജി സി.ജി. ഗോഷ ശിക്ഷിച്ചത്. 2013 ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.
Also Read: പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയത് എതിര്‍ത്തു: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണിഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് പിഴ ലഭിച്ചാൽ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേളകം പൊലീസായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇരകൾക്കുള്ള സർക്കാർ സഹായമായ ഒന്നര ലക്ഷം രൂപ നൽകാൻ ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി നിർദേശം നൽകി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ. ഷൈമയായിരുന്നു കേസിൽ ഹാജരായത്.
Post Your Comments