
2020 ഒക്ടോബർ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ബംഗളുരു മയക്കു മരുന്നു കേസില്‍ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായത് മുതൽ തന്നെ ബിനീഷിന്റെ പേരും ഉയർന്നു വന്നിരുന്നു. എന്നാൽ, തന്റെ പേര് ഉയർന്നു വന്നപ്പോൾ തന്നെ അതിനെ നട്ടുച്ചക്ക് ഗുഡ്‌നൈറ്റ് പറഞ്ഞു പരിഹസിച്ച് ബിനീഷ് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു ചെയ്തത്. എന്നാൽ, ഇനിമുതൽ രാവും പകലും തടവറയിൽ കഴിയേണ്ടി വരുമെന്ന് ബിനീഷ് അപ്പോൾ കരുതിക്കാണില്ല.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ബിനീഷ് കോടിയേരിയുടെ പേര് അനൂപ് പറഞ്ഞത് രാഷ്ട്രീയമായി വൻ കോളിളക്കം സൃഷ്ടിച്ചു. സിപിഎം നേതാക്കൾ ആരോപണത്തെ എതിർത്തു. ബിനീഷിനു മുന്നിൽ പ്രതിരോധ കോട്ടപണിതു. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കി 2020 ഒക്ടോബർ 29 നു ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടു.
Also Reda:പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത് എതിര്‍ത്തു: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നൽകിയെങ്കിലും തെളിവുകൾ ബിനീഷിനു എതിരായിരുന്നു. ബിനീഷിനെതിരെ സാക്ഷികളും രംഗത്ത് വന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തു. അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നാണ് ഇ.ഡി വാദിക്കുന്നത്. 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു ബിനീഷ്. ജാമ്യത്തിനായി പലതവണ കോടതികയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. അച്ഛന് സുഖമില്ലെന്നും കൂടെ നിൽക്കണമെന്നുവരെ ബിനീഷ് ജാമ്യഅപേക്ഷയിൽ ചൂണ്ടിക്കാട്ടി. 7 മാസത്തിനിടെ 3 ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായില്ല.
Post Your Comments