കേരള വർമ്മ കോളേജിൽ നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ വച്ച ഫ്ലെക്സിൽ അശ്ലീലത. ഒരു പുരുഷനും സ്ത്രീയും നഗ്നരായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചിത്രവും കൂടെ ‘തുറിച്ചു നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ‘ എന്ന ക്യാപ്‌ഷനും ഉൾപ്പെടെയുള്ള ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഇതിനെതിരെ പലവിധ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി അഞ്ജു പാർവതി.
ഐഎസ്ഐഎസും താലിബാനും അണികളെ ചേർക്കാൻ ആഹ്വാനം ചെയ്തിരുന്നത് ഫ്രീ സെക്സ് എന്ന ഇതേ ടൂൾ കിറ്റ് കാട്ടിയാണ് എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ അഞ്ജു പറയുന്നു.
read also: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ
പോസ്റ്റ് പൂർണ്ണ രൂപം
ISIS ഉം താലിബാനും അണികളെ ചേർക്കാൻ ആഹ്വാനം ചെയ്തിരുന്നത് ഫ്രീ സെക്സ് എന്ന ഇതേ ടൂൾ കിറ്റ് കാട്ടിയാണ്.!
സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യുവാനുള്ള ഈ ആഹ്വാനത്തിന്റെ മറ്റേ തലയ്ക്കലാണ് സ്ത്രീസുരക്ഷയുടെ വനിതാ മതിലുളളത് എന്നതാണ് ഒരാശ്വാസം !
ആ വനിതാമതിൽക്കെട്ടിനകത്ത് നവോത്ഥാനം പൂത്തുതളിർക്കുന്നതിനാലാണ് ശിശു ക്ഷേമസമിതിയിലെ അമ്മത്തൊട്ടിലുകൾ വിശ്രമമറിയാത്തത് .പിഞ്ചുകുഞ്ഞിന് മുലപ്പാൽ എന്ന അവകാശം നിഷേധിക്കപ്പെട്ടാലും സെക്ഷ്വൽ ലിബറേഷൻ നഷ്ടപ്പെടരുതെന്ന നിർബന്ധം നമ്മളിടങ്ങളിൽ പൂത്തു വിടർന്നു നില്ക്കുന്നതിനാൽ നവോത്ഥാനം ഓൺലൈൻ ഡെലിവറി വരെ എത്തി നില്ക്കുന്നുണ്ട്.
സ്വന്തം ശാരീരികാവശ്യം തൃപ്തിപ്പെടുത്താൻവേണ്ടി അഭയം കൊടുത്തവരെയും കൂട്ടത്തിലുള്ളവരെയും എന്തിന് കൊച്ചുകുഞ്ഞുങ്ങളെവരെ ഉപയോഗിച്ചാലും കമാന്നൊരക്ഷരം മിണ്ടാതെ നൂറു ശതമാനം സെക്ഷ്വൽ ലിബറേഷൻ ഉറപ്പാക്കുകയെന്നതാണ് നവോത്ഥാനത്തിന്റെ രീതി.
ഈ ലിബറേഷനെ എതിർത്താലുടൻ സദാചാരവാദി , പഴഞ്ചൻ , കുലസ്ത്രീ, കുലപുരുഷു തുടങ്ങിയ ചാപ്പകുത്തൽ ! ഇവന്റെയൊക്കെ കയ്യിലിരുപ്പ് മനസ്സിലാക്കി എതിരെ നിന്ന് ശബ്ദിക്കുന്നവരെ ബ്രാഹ്മണിയ്ക്കൽ ഹെട്രോനോർമേറ്റീവ് വയലൻസെന്നും ഹിന്ദുത്വ നരേറ്റീവെന്നൊക്കെ പറഞ്ഞ് നിശബ്ദരാക്കൽ. ഉത്തരേന്ത്യയിലെ അവിഹിതങ്ങളുടെ കണക്കെടുപ്പും സ്വന്തം പാളയത്തിലെ അവിഹിതങ്ങൾക്ക് കൂട്ടിക്കൊടുപ്പും . !
നടക്കട്ടെ ലിബറേഷൻ ! വാളയാറിലും വണ്ടിപ്പെരിയാറിലും തൂങ്ങിയാടട്ടെ കുഞ്ഞിക്കാലുകൾ ! ആശയങ്ങൾക്ക് വംശനാശം സംഭവിക്കുമ്പോൾ ഒരു തരി കെടാതെ സൂക്ഷിക്കാൻ ഇതൊക്കെ തന്നേയുള്ളു വഴി.
Post Your Comments