ബാഗ്ദാദ് : ഇറാഖില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം. 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ വടക്ക്-കിഴക്കന്‍ ഗ്രാമത്തിലാണ് സംഭവം. ദിയാല പ്രവിശ്യയിലുള്ള അല്‍ റാഷദിലെ ഷിട്ടേ ഗ്രാമത്തിലെ സാധാരണക്കാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
മെഷീന്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നേരത്തെ ഗ്രാമത്തില്‍ നിന്ന് രണ്ട് പേരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ വിട്ടുകൊടുക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ആവശ്യം നിറവേറ്റാതെ വന്നപ്പോഴാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ ഐഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 ല്‍ ഇറാഖില്‍ ഐഎസ് ഭീകരര്‍ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments