AlappuzhaNattuvarthaLatest NewsKeralaNews

പര്‍ദ്ദ ടയറില്‍ ചുറ്റി: ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: പര്‍ദ്ദ ബൈക്കിന്റെ ടയറില്‍ ചുറ്റി റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മകൻ ഓടിച്ച ബൈക്കിന്​ പിന്നിലിരുന്ന്​ സഞ്ചരിക്കവെയാണ് മാതാവിന്​ ദാരുണാന്ത്യം സംഭവിച്ചത്. ആലപ്പുഴ ഇല്ലിക്കൽ പുരയിടം പൂപ്പറമ്പിൽ ഹൗസ്​ ഓ​ട്ടോഡ്രൈവർ ഹസീമിന്റെ ഭാര്യ സെലീനയാണ്​ (36) മരിച്ചത്​.

വ്യാഴാഴ്​ച വൈകിട്ട് കുതിരപ്പന്തി ഷൺമുഖവിലാസം അമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മകൻ അജ്​മലിനൊപ്പം പോകുമ്പോൾ തെറിച്ചുവീണ്​ ഗുരുതരമായി പരിക്കേറ്റ സെലീനയെ ആലപ്പുഴ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ പടിഞ്ഞാറെ ഷാഫി ജമാഅത്ത്​ ഖബർസ്ഥാനിൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button