ന്യൂഡല്‍ഹി: പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. അമൃത്സറില്‍ അജ്‌നല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേയ്ക്ക് പോയി.
ഇന്ത്യയിലേക്ക് ആയുധങ്ങളോ മറ്റോ കടത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി സുരക്ഷസേന അറിയിച്ചു. അതേസമയം ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ ഒരു ഭീകരനെ കൂടി സുരക്ഷ സേന വധിച്ചു.
Read Also : പന്തീരങ്കാവ് യുഎപിഎ കേസ്: വിധിയില്‍ സന്തോഷം, നീതി ലഭിച്ചു, എല്ലാവരോടും നന്ദിയെന്ന് താഹയുടെ അമ്മ
കുല്‍ഗാം സ്വദേശിയായ ജാവിദ് അഹമ്മദ് വാനി എന്ന ഭീകരനെയാണ് ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചത്. സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്താനുള്ള പദ്ധതിയുമായാണ് ഭീകരന്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് തോക്കും തിരകളും ഗ്രനേഡും കണ്ടെടുത്തു.
Post Your Comments