Latest NewsIndiaNews

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം: ജാമ്യം 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷം

മുംബൈ: മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ്​ പ്രതികളായ അർബാസ്​ മർച്ചന്‍റ്​, മുൻമുൺ ധമേച്ച എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയിൽവാസത്തിന്​ ശേഷമാണ്​ ആര്യൻ ഖാൻ പുറത്തിറങ്ങുന്നത്​.

അതേസമയം, ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രംഗത്ത് വന്നിരുന്നു. സമീർ വാങ്കഡെയ്ക്ക് എതിരെ പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് മഹാരാഷ്ട്ര മിനിസ്റ്റർ അടക്കമുള്ളവരുടെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻസിബി നിലപാട് വ്യക്തമാക്കിയത്. എൻസിബി ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശർ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

ആരോപണവുമായി ബന്ധപ്പെട്ട് സമീർ വാങ്കഡെയെ ചോദ്യം ചെയ്തതായും കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം സമർപ്പിച്ചതായും ഗ്യാനേശർ സിംഗ് അറിയിച്ചു. ആവശ്യമെങ്കിൽ വാങ്കഡെയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹത്തിനെതിരായുള്ള ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിക്കുന്നത് വരെ സമീർ വാങ്കഡെ തന്നെകപ്പലിലെ ലഹരികേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നും ഗ്യാനേശർ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button