Latest NewsIndia

പതിറ്റാണ്ടുകളോളം ബിജെപി അതിശക്തമായി അധികാരത്തിൽ തുടരും: കാര്യകാരണങ്ങൾ വ്യക്തമാക്കി പ്രശാന്ത് കിഷോർ

മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ മാത്രമാവും ബിജെപിയുടെ ശക്തി എന്നത് മിഥ്യാധാരണയായിരിക്കുമെന്ന് കിഷോർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് പറഞ്ഞു.

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി വരും ദശകങ്ങളിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിഷേധ്യ ശക്തിയായി തുടരുമെന്ന് ഗോവ സന്ദർശനത്തിനിടെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. ‘പതിറ്റാണ്ടുകളോളം’ ബിജെപിയുമായി പ്രതിപക്ഷ പാർട്ടികൾക്ക് പോരാടേണ്ടിവരുമെന്ന് പോൾ കൺസൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ (ഐപിഎസി) തലവനായ പ്രശാന്ത് കിഷോർ വിശ്വസിക്കുന്നു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ സംസ്ഥാന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപിക്ക് തോൽവി നൽകി അധികാരം നിലനിർത്താൻ സഹായിച്ചതിന് ശേഷമാണ് കിഷോറിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന രീതിയിൽ ഈ പ്രൊഫൈൽ ഉയർന്നത്. പ്രശാന്ത് കിഷോർ ഇപ്പോൾ ഗോവയിലാണ്, ഇവിടെയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ്സിനെ സഹായിക്കുകയാണ് ലക്‌ഷ്യം.

എന്നാൽ ബംഗാളിന് പുറത്ത് അത്രയും ശക്തമായി തൃണമുൽ കോൺഗ്രസിനെ വളർത്തിക്കൊണ്ടു വരാൻ ശ്രമമാണെന്നാണ് സൂചന. വരും ദശകങ്ങളിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യം പ്രവചിക്കുന്നതിനിടെ, മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ മാത്രമാവും ബിജെപിയുടെ ശക്തി എന്നത് മിഥ്യാധാരണയായിരിക്കുമെന്ന് കിഷോർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് പറഞ്ഞു. ‘ജയിച്ചാലും തോറ്റാലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ബി ജെ പി ആയിരിക്കും – കോൺഗ്രസിന് ആദ്യ 40 വർഷം ഉണ്ടായിരുന്നത് പോലെ.’ പ്രശാന്ത് കിഷോർ പറഞ്ഞു.

‘അതിനാൽ മോദിക്കെതിരെയുള്ള ജനവികാരമെന്ന ഈ കെണിയിൽ ഒരിക്കലും വീഴരുത്, അവർ ഒരു പക്ഷേ അവർ മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല. അടുത്ത പതിറ്റാണ്ടുകളായി നിങ്ങൾ ഇതിനെതിരെ പോരാടേണ്ടതുണ്ട്,’ ഗോവ മ്യൂസിയത്തിൽ സംഘടിപ്പിച്ച ഒരു ആശയവിനിമയത്തിൽ അദ്ദേഹം പറഞ്ഞു. അവിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം. ഒരുപക്ഷെ, നരേന്ദ്രമോദിയെ ജനങ്ങൾ തന്നെ തള്ളിക്കളയുന്നത് സമയത്തിന്റെ കാര്യം മാത്രമാണെന്ന് അദ്ദേഹം കരുതുന്നു. അത് നടക്കുന്നില്ല- കിഷോർ പറഞ്ഞു.

‘നിങ്ങൾ അദ്ദേഹത്തിന്റെ (മോദി) ശക്തി പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലെങ്കിൽ, അദ്ദേഹത്തെ പരാജയപ്പെടുത്താനോ നിങ്ങൾക്ക് ഒരിക്കലും ആ സ്ഥാനത്ത് പകരം വയ്ക്കാനോ കഴിയില്ല,’ പ്രശാന്ത് കിഷോർ പറഞ്ഞു. ‘ഞാൻ കാണുന്ന പ്രശ്നം, മിക്ക ആളുകളും അദ്ദേഹത്തിന്റെ ശക്തി മനസ്സിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും നിങ്ങൾ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ്. ആ പോയിന്റ് നിങ്ങൾക്കറിയാമെങ്കിൽ മാത്രമേ നിങ്ങൾക്ക് ഒരു കൗണ്ടർ കണ്ടെത്താൻ കഴിയൂ.’

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഭാവിയെ കോൺഗ്രസ് പാർട്ടി എങ്ങനെ കാണുന്നുവെന്ന് കിഷോർ ചൂണ്ടിക്കാട്ടി, ‘നിങ്ങൾ ഏതെങ്കിലും കോൺഗ്രസ് നേതാവുമായോ ഏതെങ്കിലും പ്രാദേശിക നേതാവുമായോ പോയി സംസാരിക്കൂ, അവർ പറയും, ഇത് സമയത്തിന്റെ കാര്യമാണ്, ആളുകൾ മടുത്തു തുടങ്ങിയിരിക്കുന്നു. , ഒരു ഭരണവിരുദ്ധത [തരംഗം] ഉണ്ടാകും, ആളുകൾഅദ്ദേഹത്തെ പുറത്താക്കും എന്നൊക്കെ. എന്നാൽ അത് നടക്കുന്നില്ല.’ഇന്ധനവിലയിൽ വൻ വർധനവ് ഉണ്ടായിട്ടും പ്രതിഷേധം ദുര്ബലമാണെന്ന ഉദാഹരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഉദ്ധരിച്ചു.

രാജ്യത്തെ ശിഥിലമായ വോട്ടർ അടിത്തറയെ കുറിച്ചും പ്രശാന്ത് കിഷോർ പറഞ്ഞു, ‘നിങ്ങൾ വോട്ടർമാരുടെ തലത്തിൽ നോക്കിയാൽ, ഇത് മൂന്നിലൊന്നിനും രണ്ടിനും ഇടയിലുള്ള പോരാട്ടമാണ്. മൂന്നിലൊന്ന് ആളുകൾ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത് അല്ലെങ്കിൽ ബിജെപിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നത്. 10, 12 അല്ലെങ്കിൽ 15 രാഷ്ട്രീയ പാർട്ടികളായി വിഭജിക്കപ്പെടുന്ന വിധത്തിൽ മൂന്നിൽ രണ്ട് ഭാഗവും ഛിന്നഭിന്നമാണ് എന്നതാണ് പ്രശ്നം, അത് പ്രധാനമായും കോൺഗ്രസിന്റെ പതനമാണ്.

കോൺഗ്രസിനുള്ള പിന്തുണ കുറഞ്ഞതു കൊണ്ടാണ്, 65% ഛിന്നഭിന്നമായത്, ഇത് ധാരാളം വ്യക്തികളിലേക്കും ചെറുപാർട്ടികളിലേക്കും പോയി. അദ്ദേഹം പറഞ്ഞു. ബംഗാളിനപ്പുറം പാർട്ടിയെ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി ഗോവയിൽ ടിഎംസിക്ക് വേണ്ടി ഐപിഎസി സർവേ ആരംഭിച്ചിട്ടുണ്ട്. ഗോവയിൽ, തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ മുൻ കോൺഗ്രസുകാരനായ ലൂയിസിഞ്ഞോ ഫലീറോയെ ടിഎംസി തെരഞ്ഞെടുത്തു. എന്നാൽ ബിജെപി തന്നെ ഇവിടെ തുടരുമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button