തിരുവനന്തപുരം: ലഹരിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ ബിനോയ് കോടിയേരി. മാസങ്ങൾ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചതെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും ബിനോയ് കോടിയേരി സ്വകാര്യ ചാനലിൽ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടോടെ ബിനീഷിന് ജയിലിൽ നിന്നും പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനുവേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ബിനോയ് പറഞ്ഞു.
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ഒരു വര്‍ഷമാവുമ്പോഴാണ് ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയിൽ ബിനീഷിന്റെ അഭിഭാഷകന്റെ വാദം.
Post Your Comments