CricketLatest NewsIndiaNewsInternationalSports

പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാൻ കാരണം നരേന്ദ്ര മോദിയെന്ന് രാകേഷ് ടിക്കായത്

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ടി.20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാനുണ്ടായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ചത് യഥാർത്ഥത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ടിക്കായത്ത് ആരോപിച്ചു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. താൻ ശരിക്കും മത്സരം കണ്ടിട്ടില്ലെന്നും എന്നാൽ മോദി സർക്കാരാണ് ഇന്ത്യയെ പാക്കിസ്ഥാനോട് തോൽപ്പിച്ചതെന്ന് ഗ്രാമവാസികളിൽ നിന്ന് മനസ്സിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന 2020 ലെ ഡൽഹി കലാപത്തിൽ നിന്ന് ‘ശ്രദ്ധ തിരിക്കാൻ’ പ്രധാനമന്ത്രി മോദി സൃഷ്ടിച്ച ‘പരിഭ്രാന്തി’യാണ് കൊറോണ വൈറസ് എന്ന് മമത ബാനർജി അവകാശപ്പെട്ടതിനേക്കാൾ വന്യമാണ് ഈ ഗൂഢാലോചനയെന്നും അദ്ദേഹം ആരോപിച്ചു.

Also Read:ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാം: പി.സി ജോര്‍ജ്

മോദിയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ടീം മനഃപൂർവം മത്സരത്തിൽ തോറ്റുകൊടുക്കുകയായിരുന്നു എന്ന് ആരോപിച്ചാൽ ക്രിക്കറ്റ്  ആരാധകർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമപ്രവർത്തകർ അദ്ദെഹത്തോട് പറഞ്ഞപ്പോൾ ‘സത്യം തുറഞ്ഞു പറഞ്ഞാൽ അങ്ങനെയാണോ സംഭവിക്കുക. രണ്ട് തരം ഹിന്ദുക്കളുണ്ട്, സംഘ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ അവർ ഏറ്റവും അപകടകാരികളും മറ്റുള്ളവർ സമാധാനപരമായ തരക്കാരും നിരുപദ്രവകാരികളുമാണ്. പാകിസ്ഥാൻ ജയിച്ചാൽ പടക്കം പൊട്ടിക്കും, അപ്പോൾ ജനങ്ങൾ ബിജെപിക്ക് വോട്ടു കൊടുക്കും’, അദ്ദേഹം അവകാശപ്പെട്ടു.

താനൊരു കായികതാരമാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ തോൽവി തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ടിക്കായത് അവകാശപ്പെട്ടു. താൻ ഏത് കളിയാണ് കളിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും ബിജെപി സർക്കാർ ഒരു മുസ്ലീം കളിക്കാരനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button