ഷാർജ: ഐസിസിയുടെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ 12ലെ ഗ്രൂപ്പ് രണ്ട് പോരാട്ടത്തിൽ വമ്പൻ നേട്ടം കൈവരിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് പേസർ ടീം സൗത്തി. ടി20 ഫോർമാറ്റിൽ വിക്കറ്റ് വേട്ടയിൽ സെഞ്ച്വറി തികച്ചിരിക്കുകയാണ് താരം.
പാകിസ്ഥാനെതിരെ ഇറങ്ങുമ്പോൾ 99 വിക്കറ്റുകളായിരുന്നു സൗത്തിയുടെ പേരിൽ ഉണ്ടായിരുന്നത്. പാകിസ്ഥാൻ നായകൻ ബാബർ അസമിനെ (9) സ്ലോ ബോളിലൂടെ ക്ലീൻ ബൗൾഡാക്കി അദ്ദേഹം തന്റെ നൂറാമത്തെ വിക്കറ്റ് നേടുകയായിരുന്നു.
ടി20 ഫോർമാറ്റിൽ 100 വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നീടുന്ന മൂന്നാമത്തെ ബൗളർ മാത്രമാണ് സൗത്തി. കൂടാതെ 100 വിക്കറ്റുകൾ നേട്ടം കൈവരിച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗളറായും അദ്ദേഹം മാറി. ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്.
Post Your Comments