ErnakulamLatest NewsKeralaNattuvarthaNewsCrime

കൊടിമര തര്‍ക്കം: എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസ് ലാത്തി വീശി

ഒരു മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്

കൊച്ചി: കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതോടെയാണ് സംഘം പിരിഞ്ഞുപോയത്.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്ന് കേരളം, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

എറണാകുളം ആലുവ ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊടിമരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് കടന്നു. പൊലീസ് ലാത്തി വീശിയതോടെ സംഘം പിരിഞ്ഞു പോയെങ്കിലും ചൂണ്ടിക്കവലയില്‍ വച്ച് ഇവര്‍ വീണ്ടും ഏറ്റുമുട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button