ഇസ്ലാമബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നില നിൽക്കുന്ന പാകിസ്ഥാനെ സഹായിക്കണമെന്ന അപേക്ഷയുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ഖാൻ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സൽമാൻ രാജകുമാരൻ മൂന്ന് ബില്യൺ ഡോളർ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു.
സംസ്കരിച്ച പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി 1.2 ബില്യൺ ഡോളർ സഹായവും സൽമാൻ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെൻട്രൽ ബാങ്കിൽ മൂന്ന് ബില്യൺ ഡോളറും സംസ്കരിച്ച പെട്രോളിയം ഉൽപന്നങ്ങൾക്കായി 1.2 ബില്യൺ ഡോളറും നൽകിയെന്നും ഇമ്രാൻ പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Post Your Comments