മസ്‌കത്ത്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്സിന് അംഗീകാരം നൽകി ഒമാൻ. കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഏവിയേഷൻ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
14 ദിവസം മുൻപ് വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്ക് മുൻപേ ആർടിപിസിആർ പരിശോധന നടത്തണ്ടേതാണ്. നേരത്തെ കൊവിഷീൽഡിന് ഒമാൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. അതേസമയം ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
Post Your Comments