ന്യൂഡൽഹി: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഷമിക്ക് പിന്തുണയുമായി എത്തി. സൈബർ ആക്രമണം വാർത്തായായതോടെ ലോകക്രിക്കറ്റ് താരങ്ങളും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കൂട്ടത്തിൽ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും ഉണ്ടായിരുന്നു. എന്നാൽ, ഷമിക്ക് നേരെയുണ്ടായ അധിക്ഷേപ ട്രോളുകൾക്ക് പിന്നിൽ പാകിസ്ഥാനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Also Read:ആരെല്ലാമാണ് ഇവിടെ മദ്യപിക്കാറുള്ളതെന്ന് രാഹുൽ: ചോദ്യത്തിന് മുന്നില്‍ പതറി കോൺഗ്രസ് നേതാക്കൾ
ഇന്ത്യയിലെ മുസ്ലിങ്ങളോട് ആഘോഷത്തില്‍ പങ്കാളികളാകാന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് നടത്തിയ ആഹ്വാനവും മതാടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയെക്കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ച ഇളക്കിവിടാനുള്ള പാകിസ്ഥാന്‍റെ ആസൂത്രിത നീക്കമായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കുക എന്നതായിരുന്നു ഇത്തരം ട്വിറ്റർ അക്കൗണ്ടുകളുകൾ ഉണ്ടാക്കിയവരുടെ പദ്ധതി. ഷമിയെ ഐഎസ്ഐ ഏജന്‍റെന്ന് വിശേഷിപ്പിച്ചുള്ള തുടക്കത്തിലെ ട്വീറ്റുകളില്‍ ഒന്ന് ഫൈസിഗ്രാം എന്ന പാകിസ്ഥാന്‍കാരന്‍റെ അക്കൗണ്ടാണ്.
Leave a Comment