തിരുവനന്തപുരം: സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള പദ്ധതിയാണ് കെ റെയില്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു പഠനവും ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ വാശി പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read also : സെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം: അവസാന തീയതി 30 വരെ, പരീക്ഷ ജനുവരിയില്‍
ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും വായ്പ എടുക്കുന്ന സര്‍ക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു കാരണവശാലും ഈ പദ്ധതിക്ക് കേരളത്തില്‍ അംഗീകാരം കൊടുക്കരുതെന്നാണ് ബിജെപിയുടെ നിലപാടെന്നും ഇതിന് വേണ്ടി പിണറായി വിജയന്‍ കേന്ദ്രത്തില്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതം ഓരോ വര്‍ഷവും ആവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ റെയില്‍ പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല. സര്‍ക്കാര്‍ പറയുന്ന സ്പീഡ് ഒന്നും കെ റെയിലിന് കിട്ടില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി കെ റെയിലിനെ താരതമ്യപ്പെടുത്തുന്നത് അറിവില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments