KeralaLatest NewsNews

കെ റെയില്‍ കേരളത്തിന്റെ സര്‍വനാശത്തിന്, പശ്ചിമഘട്ടത്തെ ഇല്ലാതാക്കും : ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്ക് എതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സഭാ നേതൃത്വവും രംഗത്ത് വന്നു. കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആവശ്യപ്പെട്ടു. പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Read Also :കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യം: കെ റെയിലിനെതിരായ സംയുക്ത സമരത്തിന്റെ ചിത്രം പങ്കുവെച്ച് എഎ റഹീം

പദ്ധതി ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂ. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കി സിഗ്‌നലിംഗ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ സമയം ഒത്തിരി ലഭിക്കാം എന്നിരിക്കെ യാതൊരു ആവശ്യവും ഇല്ലാത്തതും അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സര്‍വ വിനാശം സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button