Latest NewsKeralaNews

കെ. റെയിലിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ: വക വെയ്ക്കാതെ സർക്കാർ

തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ.കെ റെയിലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കുകയാണ്.കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സര്‍ക്കാരിന്റെ കെ റെയിലെനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും
പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Also Read: സ്‌കൂള്‍ തുറക്കല്‍: സ്‌കൂളുകളുടെ സാഹചര്യമനുസരിച്ച് ടൈംടേബിള്‍, കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി 

ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ മാര്‍ച്ച് നടത്തും. സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്യുക. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

കെറെയില്‍ പദ്ധതിയെന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണിതെന്നും മറ്റൊരു നന്ദിഗ്രാമായിരിക്കും ഇതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button