തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. എല്ലാവിധ മുന്നൊരുക്കളോടെയുമാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
Read also : സ്വന്തം പാര്‍ട്ടി നിലവില്‍ വന്നു, ചിഹ്നവും പേരും വൈകാതെ പ്രഖ്യാപിക്കുമെന്ന് അമരീന്ദര്‍ സിംഗ്
സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഏതൊക്കെ പാഠങ്ങള്‍ പഠിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കൂടാതെ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ടൈം ടേബിള്‍ തയ്യാറാക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ടത്തില്‍ പഠന ക്ലാസുകള്‍ക്ക് പകരം ഹാപ്പിനെസ് ക്ലാസുകളായിരിക്കും നടത്തുക. കൊറോണ കാലത്തെ ഓണ്‍ലൈന്‍ പഠനത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് ഹാപ്പിനെസ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments