ന്യൂഡല്‍ഹി: നവീകരണം നടന്നുകൊണ്ടിരിക്കുന്നകപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കമാന്‍ഡര്‍ റാങ്കിലുള്ള നാവിക ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വിരമിച്ച രണ്ടു നാവിക ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയുമാണ് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ അറസ്റ്റ് ചെയ്തത്. പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read Also: അബുദാബിയിൽ പാർക്കിംഗ് ലംഘന പിഴകൾ ഒക്ടോബർ 24 മുതൽ എസ്എംഎസിലൂടെ ലഭിക്കും
കിലോ ക്ലാസ് മുങ്ങിക്കപ്പല്‍ സംബന്ധിച്ച് മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ കമാന്‍ഡര്‍, വിരമിച്ച നാവിക ഉദ്യോഗസ്ഥര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് സിബിഐ ആരോപിക്കുന്നത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളിലടക്കം 19 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും രഹസ്യ രേഖകളും സിബിഐ ശേഖരിച്ചു. നാവികസേനയുടെ പൂര്‍ണ അനുമതിയോടെയായിരുന്നു സിബിഐ അന്വേഷണം. വൈസ് അഡ്‌മിറലിന്റെ നേതൃത്വത്തില്‍ നാവികസേനയുടെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
Post Your Comments