തിരുവനന്തപുരം: കേരളത്തില്‍ ഇടത് വിരുദ്ധ മഴവില്‍ സഖ്യമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കെ റെയില്‍ പദ്ധതിക്കെതിരെ സംഘടപ്പിച്ച സംയുക്ത പ്രതിഷേധ പരിപാടിയില്‍ യുഡിഎഫ് നേതാക്കളിരിക്കെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രന്‍ സംസാരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്
മഴവിൽ സഖ്യം.
കേരളത്തിലെ ഇടത് പക്ഷജനാധിപത്യ മുന്നണിക്കെതിരായ മഴവിൽ സഖ്യത്തിന്റെ വേദി നോക്കൂ…സകല ഇടത് വിരുദ്ധരും ഒരുമിച്ച് ഒന്നായി ഇതാ അണിനിരന്നിരിക്കുന്നു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭാവനാ പൂർണമായ പദ്ധതിയുമായാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്.നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം-കാസർഗോഡ് എത്താൻ കഴിയുന്ന അതിവേഗ റെയിൽ പാത കേരളത്തിന്റെ വികസനത്തിന് ഊർജ്ജമാകും.
അത് തടസ്സപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുകയാണ്. സർക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവർ.കേരള വികസനത്തെ തടയാനും ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവിൽ സഖ്യം. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വികസന വിരുദ്ധ സമര നാടകത്തിനെതിരെ അണിനിരക്കണം.
Post Your Comments