Latest NewsCricketNewsIndiaInternationalSports

പാകിസ്ഥാന്റെ വിജയം ആഘോഷിക്കാൻ പടക്കം പൊട്ടിക്കാം, എന്തുകൊണ്ട് ദീപാവലിക്ക് പറ്റില്ലെന്ന് സെവാഗ്: ലജ്ജാവഹമെന്ന് ഷമ

'മുൻ ക്രിക്കറ്റ് താരത്തിൽ നിന്നും ഇങ്ങനെയൊന്ന് എത്ര ലജ്ജാവഹമാണ്': സെവാഗിനെ വിമർശിച്ച് ഷമ മുഹമ്മദ്

മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിജയം ഇന്ത്യയിലുള്ള പാക് ആരാധകർ തെരുവുകളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെതിരെ രംഗത്ത് വന്ന മുൻ ഓപ്പണർ വീരേന്ദർ സെവാഗിനെ രൂക്ഷമായി വിമർശിച്ച് ഐ.സി.സി വാക്താവ് ഷമ മുഹമ്മദ്. പാകിസ്ഥാന്റെ വിജയം ആഘോഷിച്ച് ഇന്ത്യയിൽ പടക്കം പൊട്ടിക്കുന്നതിനു കുഴപ്പമില്ല, ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്. മുൻ ക്രിക്കറ്റ് താരത്തിൽ നിന്നും ഇങ്ങനെയൊന്ന് എത്ര ലജ്ജാവഹമാണ് എന്നായിരുന്നു ഇതിനെ വിമർശിച്ച് ഷമ മുഹമ്മദ് ഫേസ്‌ബുക്കിൽ കുറിച്ചത്.

Also Read:സഹപാഠികളായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളെ കാണാതായി, ഫോണുകള്‍ സ്വിച്ച് ഓഫ്: ദുരൂഹതയെന്ന് പോലീസ്

‘ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനമാണ്. എന്നാൽ ഇന്നലെ പാകിസ്ഥാനിന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിൽ പലയിടത്തും പടക്കങ്ങൾ പൊട്ടിച്ചു. നല്ലത്, അവർ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാൽ ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്’, സെവാഗ് ട്വിറ്ററിൽ കുറിച്ചു. പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവർക്ക് ഇന്ത്യയിൽ തുടരാൻ അർഹതയില്ലെന്നും അദ്ധം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ‘പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ചുണക്കുട്ടികള്‍ക്കൊപ്പം നില്‍ക്കും’, ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഷെയിംഫുള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം, ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാക് ടീം കാഴ്ചവച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബാബർ അസമിന്റെ തീരുമാനം ശരിവച്ച് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ഷഹീൻ അഫ്രീദി വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 152 വിജയലക്ഷ്യം 17.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ പാകിസ്ഥാൻ ലക്ഷ്യം കണ്ടു. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട്‌ ഇന്ത്യ പരാജയപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. പല താരങ്ങളും ഈ തോൽവിയുടെ പെരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button