മുംബൈ : മയക്കുമരുന്ന് കേസില്‍ പ്രതിയായ ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വാദം കേള്‍ക്കല്‍ പുനഃരാരംഭിക്കും . ആര്യന് ഖാന് ഒരു യുവാവ് ആണെന്നും അദ്ദേഹത്തെ ജയിലിലേക്കാളും പുനരധിവാസത്തിലേയ്ക്കാണ് അയക്കേണ്ടതെന്ന് ഇന്നത്തെ വാദങ്ങളില്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചിരുന്നു.
അതേസമയം, മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ ആര്യന് ഖാന് നിഷേധിച്ചു. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആര്യന് പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പായി ബോംബെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.
സമീര്‍ വാങ്കഡേയ്ക്ക് എതിരെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കന്മാരും ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ യാതൊരു പങ്കുമില്ല. പ്രഭാകര്‍ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല എന്നും ആര്യന് ഖാന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള എന്‍.സി.ബിയുടെ വാദത്തിന്റെ തുടര്‍ച്ചയായാണ് ആര്യന് ഖാന് സത്യവാങ്മൂലം നല്‍കിയത്.
Post Your Comments