മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഷാരൂഖ് ഖാന്റെ കുടുംബം വളരെ പ്രതീക്ഷയോടെയാണ് ഹൈക്കോടതിയുടെ തീരുമാനത്തെ നോക്കികാണുന്നത്. മുംബൈ ഹൈക്കോടതിയില്‍ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. രണ്ട് തവണ ജാമ്യം നിരസിച്ചതിനെ തുടര്‍ന്ന് ഇത്തവണ ആര്യനെ പുറത്തിറക്കണമെന്ന നിര്‍ബന്ധത്തിലാണ് ഷാരൂഖ് ഖാന്‍. ഷാരൂഖില്‍ നിന്ന് 18 കോടി തട്ടിയെടുക്കാന്‍ നോക്കിയെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെ നേരിടുന്ന സമയത്താണ് ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നത്.
അതേസമയം കേസില്‍ അനന്യ പാണ്ഡെയും കൂടി വന്ന സാഹചര്യത്തില്‍ എന്‍സിബി ശക്തമായി തന്നെ ആര്യന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനാണ് സാധ്യത. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് എന്‍സിബി നേരത്തെ ഉന്നയിച്ചിരുന്നത്.
അതേസമയം ബോളിവുഡിലും ആര്യന് ജാമ്യം കിട്ടാത്തത് കൂടുതല്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പല സംവിധായകരും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments