KannurKeralaNattuvarthaLatest NewsNews

ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷവും സ്വര്‍ണ്ണവും തട്ടിയെടുത്തു: ജ്വല്ലറി ജീവനക്കാരനായ ലീഗ് പ്രവർത്തകനെതിരെ പരാതി

കണ്ണൂര്‍: ഇടപാടുകാരെ കബളിപ്പിച്ച് ജ്വല്ലറി ജീവനക്കാരനായ ലീഗ് പ്രവർത്തകൻ അൻപത് ലക്ഷവും സ്വർണ്ണവും തട്ടിയതായി പരാതി. പണം നഷ്ടപ്പെട്ട ഒൻപതുപേർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അഴീക്കോട് സ്വദേശി കെപി നൗഷാദിനായി തെരച്ചിൽ ആരംഭിച്ചു.

കണ്ണൂരിൽ പ്രവർത്തിക്കുന്ന സികെ ഗോൾഡ് എന്ന സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടർ ആണെന്ന് പറഞ്ഞാണ് മാർക്കറ്റിംഗ് സ്റ്റാഫായ നൗഷാദ് തട്ടിപ്പ് നടത്തിയത്. ലക്ഷങ്ങൾ നിക്ഷേപിച്ചാൽ മാസം തോറും ലഭാവിഹിതത്തിന്‍റെ ഒരു നല്ലൊരു പങ്ക് തരുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതോടൊപ്പം പഴയ ആഭരണങ്ങൾ മാറ്റി നൽകാമെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.

കൊവിഡ് രോഗികളുമായി സമ്പര്‍ക്കമില്ലാത്ത കുട്ടികളില്‍ മൂന്നിലൊന്ന് പേര്‍ക്കും കൊവിഡ് വന്നു പോയി

കഴിഞ്ഞ ദിവസം നൗഷാദ് ഒളിവിൽ പോയതോടെ നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം നൗഷാദിന് സികെ ഗോൾഡുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ജ്വല്ലറി എം‍ഡി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button