KottayamNattuvarthaLatest NewsKeralaNews

മിഠായി നൽകി പീഡനം: പണം വാങ്ങി കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു

കോട്ടയം: പണം വാങ്ങി പീഡനക്കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു. 74 വയസ്സുകാരന്റെ പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ പിതാവിനെ (40)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . പണം വാങ്ങി പീഡനക്കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് നാട്ടുകാരിൽ ചിലർ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പറഞ്ഞു.

വീടിനു സമീപം പൊളിഞ്ഞു വീഴാറായ മറ്റൊരു വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപം പലചരക്ക് കട നടത്തുന്നയോഗി ദാസൻ എന്നയാൾ മാസങ്ങളായി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിവരികയായിരുന്നു. സംഭവമറിഞ്ഞ അയൽവാസികളും നാട്ടുകാരും ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ നേതാവിന് വരനായി കെഎസ്‌യു നേതാവ്: വിവാഹ ശേഷവും രാഷ്ട്രീയ പ്രവര്‍ത്തനം തുടരും

തുടർന്ന് ചൈൽഡ് ലൈൻ പോലീസിനു വിവരം കൈമാറിയതിനെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയും മജിസ്ട്രേട്ട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം കുട്ടിയെ പീഡിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ പിതാവ് ഒരു ലക്ഷം രൂപ വാങ്ങിയതായി നാട്ടിൽ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനായി പ്രതിയുടെ രാഷ്ട്രീയ പ്രവർത്തകനായ മകന്റെ സ്വാധീനം ഉപയോഗിച്ചതായും വിവരമുണ്ട്. ഇതേതുടർന്ന് കുട്ടിയുടെ പിതാവ് മാനസിക സംഘർഷത്തിലായിരുവെന്ന് ബന്ധുക്കളും ജനപ്രതിനിധികളും വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button