KeralaLatest NewsNews

ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ. മുരളീധരനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം: നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന്‍ എംപിക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കെ. മുരളീധരനെതിരെ മേയര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.

Read Also : ജോലിവാഗ്ദാനങ്ങൾ വാഗ്ദാനം ചെയ്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തട്ടിപ്പ്: രേഖകൾക്ക് അംഗീകാരം ഉറപ്പാക്കണമെന്ന് നിർദ്ദേശം

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയറുടെ പരാതിയില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോ എന്നകാര്യം പൊലീസ് തീരുമാനിക്കും. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും എംപി.യുമായ കെ. മുരളീധരന്‍ മേയര്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button