ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് ഉയരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവജാഗ്രതയിലാണ്. സ്പില്‍വേ തുറന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. നിലവില്‍ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
Read Also : 9 മുതല്‍ സര്‍വീസ് ഇല്ല: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
സ്പില്‍വേയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുമ്പോള്‍ കടന്നു പോകുന്നയിടങ്ങളില്‍ നിന്നായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം എന്നാണ് കണക്ക്. പീരുമേട് താലൂക്കിലെ നാല് വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാര്‍, മഞ്ചുമല എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പമ്പന്‍ ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളില്‍ നിന്നും 3220 പേരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാര്‍ ഡാമില്‍ 137.6 അടി വെള്ളമാണുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോള്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതായും കളക്ടര്‍ പറഞ്ഞു.
Post Your Comments