Latest NewsKeralaMollywoodNewsEntertainment

പണത്തിനോട് ഇത്രയും കൊതിയാണേല്‍ താന്‍ വേറെ വല്ല പരിപാടിയും നോക്ക്: ആന്റണി പെരുമ്പാവൂരിനു പൊങ്കാലയുമായി മോഹൻലാൽ ആരാധകർ

ആന്റണി പെരുമ്ബാവൂരിന്റെ ബാനറില്‍ ഉള്ള ഒരു സിനിമയും തിയേറ്റര്‍ പോയി കാണുകയില്ല

കൊച്ചി: നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകൾ തുറന്നിരിക്കുകയാണ്. വെള്ളിയാഴ്ച മലയാള സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാൽ ഫാൻസും സിനിമാ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തേക്കുമെന്ന വാർത്തകൾ വന്നതിനു പിന്നാലെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂറിനു നേരെ വിമർശനം.

ചിത്രം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഒ ടി ടിയിലും തിയറ്ററിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ ഒടിടിയില്‍ ഇറക്കാനുള്ള തിരുമാനത്തിനിടെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രതിഷേധം ഉയര്‍ത്തി കഴിഞ്ഞു. അതിനു പിന്നാലെയാണു ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പേജിൽ വിമർശനവുമായി ആരാധകര്‍ എത്തിയത്.

read also: നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? നീയൊന്നും ഒന്നും അല്ല: പാർവ്വതിയ്ക്ക് നേരെ വിമർശനം

‘ഡോ അന്തോണി, തനിക്ക് പണത്തിനോട് ഇത്രയും കൊതിയാണേല്‍ താന്‍ വേറെ വല്ല പരിപാടിയും നോക്കടോ..ഈ പടം ഒക്കെ തീയറ്റര്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ ഉള്ളതാണ്. അല്ലാതെ നാലിഞ്ച് സ്ക്രീനില്‍ കാണാന്‍ ഉള്ളതല്ല. അങ്ങനെ ഉള്ളത് താന്‍ കുറേ എടുത്ത് വെച്ചിട്ടില്ലേ..അതൊക്കെ താന്‍ ഒടിടിക്കോ എന്തിനേലും കൊടുക്ക്, പക്ഷേ മികച്ച സിനിമയ്ക്കുള്ള നാഷ്ണല്‍ അവാര്‍ഡ് വരെ കിട്ടിയ മരക്കാര്‍ പോലെ തീയേറ്റര്‍ വാച്ച്‌ പടം ഒക്കെ പണത്തിന് വേണ്ടി താന്‍ ഒടിടിക്ക് കൊടുത്താല്‍ ഇത് സിനിമാ പ്രേമികളോടും ആരാധകരോടും ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. ചെയ്യുന്ന പ്രൊഫഷനോടും വളര്‍ത്തി വലുതാക്കിയവരോടും അല്‍പ്പമെങ്കിലും കമ്മിറ്റ്മെന്റ് ഉണ്ടേല്‍ താന്‍ പടം തീയറ്ററില്‍ റിലീസ് ചെയ്യ്’- എന്നായിരുന്നു ഒരാളുടെ കമന്റ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ആശിര്‍വാദ് സിനിമാസ് ന്റെ സിനിമ തീയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുക എന്നുപറഞ്ഞ വരാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ പിന്നെ നമ്മുടെ ലാലേട്ടന്‍. ഈ സിനിമ തിയേറ്റര്‍ റിലീസ് അല്ലാതെ ഡയറക്റ്റ് OTT ആണെങ്കില്‍ *ലാലേട്ടന്‍* ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ചു പറയും ഇനി *ആശിര്‍വാദ്* സിനിമാസ് ആന്റണി പെരുമ്ബാവൂരിന്റെ ബാനറില്‍ ഉള്ള ഒരു സിനിമയും തിയേറ്റര്‍ പോയി കാണുകയില്ല എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

ഭരതം, വാനപ്രസ്തനം പോലെ സിനിമകള്‍ സാമ്പത്തിക ലാഭം നോക്കാതെ എടുത്ത ലാലേട്ടന്‍ ഇപ്പോള്‍ മരക്കാര്‍ ഒടിടിക്ക് കൊടുക്കാന്‍ പോകുന്നു. കഷ്ടം.. ഇനിയുള്ള കാലം ഡ്രൈവറും ഏട്ടനും ഒടിടിയില്‍ ഇറക്കി ശിഷ്ടക്കാലം സുഖമായി ജീവിക്കാം. ഫാന്‍സ് സപ്പോര്‍ട്ട് പ്രതീക്ഷിക്കണ്ടെന്നും ചില ആരാധകർ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button